കാസര്‍കോട്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 69-ാം ജന്മദിനത്തോടനുബന്ധിച്ച് ഭാരതീയ ജനത പാര്‍ട്ടി 14 മുതല്‍ 20 വരെ ആചരിക്കുന്ന സേവാസപ്താഹ വാരത്തിന്റെ ജില്ലാതല ഉദ്ഘാടനം കന്യപ്പാടി ആശ്രയ വൃദ്ധാശ്രമത്തില്‍ ജില്ലാ പ്രസിഡണ്ട് അഡ്വ. കെ. ശ്രീകാന്ത് നിര്‍വ്വഹിച്ചു. ആശ്രമവാസികള്‍ക്ക് ഭക്ഷണങ്ങളും വസ്ത്രങ്ങളും വിതരണം ചെയ്തു. സംസ്ഥാന സമിതി അംഗം പി. സുരേഷ് കുമാര്‍ ഷെട്ടി അധ്യക്ഷത വഹിച്ചു. നഞ്ചില്‍ കുഞ്ഞിരാമന്‍, സവിത ടീച്ചര്‍, രാമപ്പ മഞ്ചേശ്വരം, സുധാമ ഗോസാഡ, കൃഷ്ണ മണിയാണി, ഗണേശ കൃഷ്ണ അളക്കേ, രമേശ് സംബന്ധിച്ചു.