കാസര്‍കോട്: ലഹരി കലര്‍ന്ന പുകയില ഉല്‍പന്നങ്ങളുടെ വന്‍ശേഖരം പിടികൂടി. ഡിപ്പാര്‍ട്ട്‌മെന്റ്് ഇന്റലിജന്‍സ് സ്‌ക്വാഡാണ് വാഹന പരിശോധനക്കിടയില്‍ ആറു ലക്ഷത്തിലധികം വിലവരുന്ന നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടികൂടിയത്. മംഗളൂരു ബന്തറില്‍ നിന്നും കണ്ണൂരിലേക്ക് പലചരക്ക് സാധനങ്ങള്‍ കയറ്റി പോവുകയായിരുന്ന കര്‍ണാടക രജിസ്‌ട്രേഷന്‍ നമ്പര്‍ ലോറിയില്‍ നിന്നാണ് ഇവ കണ്ടെത്തിയത്. കുമ്പളയില്‍ വെച്ച് വാഹന പരിശോധന നടത്തുകയായിരുന്നു ഇന്റലിജന്‍സ് സ്‌ക്വാഡ്. 122 കിലോവരുന്ന 5 ചാക്ക് ഹാന്‍സ്, 78 കിലോ ബാവല, 42 കിലോ കൂള്‍ ലിപ്‌സ് എന്നീ നിരോധിത ഉത്പന്നങ്ങള്‍ ആണ് പിടികൂടിയത്. എ.വി പ്രഭാകരന്‍ അസിസ്റ്റന്റ് കമ്മിഷണര്‍ ഇന്റലിജന്‍സ്, മധു കരിമ്പില്‍ സ്റ്റേറ്റ് ടാക്‌സ് ഓഫീസര്‍, മൈല നായിക് ബി സ്റ്റേറ്റ് ടാക്‌സ് ഓഫീസര്‍, സുരേന്ദ്രന്‍ സി.വി, ജോഷി വി.എന്‍, ബിജു ഇ, ദിവാകരന്‍ പി.സി, മധുസൂതനന്‍, വല്‍സരാജ്, അഗസ്റ്റിന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.