ബേത്തൂര്‍പാറ: എ.എല്‍.പി സ്‌കൂള്‍ പ്രധാനാധ്യാപകനായിരുന്ന ആലന്തട്ട മുല്ലച്ചേരി കമലാക്ഷന്‍ നായര്‍ (85) അന്തരിച്ചു. സ്‌കൂള്‍ സ്ഥാപക മാനേജര്‍ പരേതനായ കാനത്തൂര്‍ പുതുക്കുടി രാഘവന്‍നായരുടേയും പരേതയായ മുല്ലച്ചേരി കല്ല്യാണി അമ്മയുടേയും മകനാണ്. അവിഭക്ത ബേഡകം പഞ്ചായത്ത് മെമ്പറായിരുന്നു. ഭാര്യ: കോടോത്ത് ലക്ഷ്മി അമ്മ. മക്കള്‍: ഹേമലത നമ്പ്യാര്‍ (സെക്രട്ടറി, പുത്തിഗെ-എന്‍മകജ അര്‍ബന്‍ കോഓപ്പറേറ്റീവ് സൊസൈറ്റി), സുരേഷ് കുമാര്‍ കോടോത്ത് (കെ.എസ്.ആര്‍.ടി.സി), ഷീല നമ്പ്യാര്‍. മരുമക്കള്‍: പി. നാരായണന്‍ നമ്പ്യാര്‍ (മുന്‍സെക്രട്ടറി മുഗു സര്‍വ്വീസ് സഹകരണ ബാങ്ക്), ചേവിരി നിഷ (മുതിരങ്ങാനം), കെ. പവിത്രന്‍ നമ്പ്യാര്‍ (കൂത്തുപറമ്പ്). സഹോദരങ്ങള്‍: പരേതനായ എം. കേശവന്‍ നായര്‍ (മരുതുംകര), എം. പത്മാവതി അമ്മ (വരിക്കുളം, കൊളത്തൂര്‍), എം. നാരായണന്‍ നായര്‍ (പെരിയ), എം. ഗോപാലന്‍ നായര്‍ (പരപ്പക്കെട്ട്), എം. ചന്ദ്രന്‍ നായര്‍ (തട്ടുമ്മല്‍), എം. കുഞ്ഞിരാമന്‍ നായര്‍ (വിദ്യാനഗര്‍), എം. ബേബി നായര്‍ (വിദ്യാനഗര്‍), എം. ശ്രീകുമാര്‍ (കൊളത്തൂര്‍).