കുറ്റിക്കോല്‍: പച്ചക്കറി കൃഷിയില്‍ വിപ്ലവം തീര്‍ത്ത് കുറ്റിക്കോല്‍ കളക്കരയിലെ എം.കുഞ്ഞമ്പു. തന്റെ സ്ഥലത്ത് ശാസ്ത്രീയമായ രീതിയില്‍ കൃഷി ചെയ്താണ് കുഞ്ഞമ്പു മാതൃകയാകുന്നത്. എല്ലാ ഇനത്തിലും പെട്ട പച്ചക്കറികള്‍ കൃഷി ചെയ്താണ് തന്റെ കൃഷിയിടം വിപുലീകരിക്കുന്നത്. മികച്ച നാളികേര-കമുങ്ങ് കര്‍ഷകനായ കുഞ്ഞമ്പു തന്റെ തോട്ടത്തില്‍ ഇടവിളകൃഷികളായാണ് പച്ചക്കറി കൃഷി നടത്തുന്നത്.
വാഴ തോട്ടമൊരുക്കി വിവിധ ഇനത്തിലുള്ള വാഴക്കുലകളും ഇദ്ദേഹം ഉദ്പാദിപ്പിച്ചെടുക്കുന്നു. ക്ഷീരകര്‍ഷകന്‍ കൂടിയാണ് കുഞ്ഞമ്പു.
ഭാര്യ സതിയുടെ സഹകരണവും കുഞമ്പുവിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയേകുന്നു.
കുറ്റിക്കോല്‍ നാളികേര കര്‍ഷക ഫെഡറേഷന്‍ പ്രസിഡണ്ടും കേരള കര്‍ഷകസംഘം കുറ്റിക്കോല്‍ മേഖലാ എക്‌സിക്യൂട്ടീവംഗവുമായി പ്രവര്‍ത്തിച്ചു വരുന്ന കുഞ്ഞമ്പു തന്റെ കാര്‍ഷിക ജോലികള്‍ക്കിടയില്‍ നാട്ടിലെ പൊതുപ്രവര്‍ത്തന രംഗത്തും സജീവമാണ്.