കാസര്‍കോട്: വിദ്യാനഗറിലെ കലക്ട്രേറ്റില്‍ പോയി മടങ്ങുന്നതിനിടെ കേരള പ്രവാസിസംഘം നേതാവും സി.പി.എം അമ്പലത്തറ ബ്രാഞ്ച് കമ്മിറ്റിയംഗവുമായ എ.കെ അബ്ദുല്‍റഹ്മാന്‍(50) കുഴഞ്ഞുവീണ് മരിച്ചു. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. അബ്ദുല്‍റഹ്മാന്‍ കാഞ്ഞങ്ങാടിനടുത്ത ഐങ്ങോത്ത് നക്ഷത്ര ഓഡിറ്റോറിയത്തില്‍ നടന്ന വിവാഹചടങ്ങില്‍ പങ്കെടുത്ത ശേഷം കാസര്‍കോട് വിദ്യാനഗറിലെ കലക്ട്രേറ്റിലേക്ക് വന്നതായിരുന്നു. പിന്നീട് തിരിച്ചുപോകുന്നതിനിടെ കുഴഞ്ഞുവീണ അബ്ദുല്‍റഹ്മാനെ ഉടന്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.