കാഞ്ഞങ്ങാട്: മനുഷ്യ നിര്‍മ്മിത പ്രകൃതി ദുരന്തങ്ങളില്‍ സമീപ നാളുകളില്‍ മലയാള നാട് വിറങ്ങലിച്ചു നില്‍ക്കുമ്പോള്‍ വരും തലമുറക്ക് വേണ്ടി പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത കുടുംബാംഗങ്ങള്‍ക്ക് മനസ്സിലാക്കിക്കൊടുക്കുന്നതിന് വേണ്ടി ബേക്കല്‍ ഫോര്‍ട്ട് ലയണ്‍സ് ക്ലബ്ബ് ഒരുക്കിയ ‘മണ്ണിലേക്കും പ്രകൃതിയിലേക്കും’ എന്ന യാത്ര ശ്രദ്ധേയമായി.
ക്ലബ്ബിലെ അമ്പതോളം വരുന്ന കുടുംബാംഗങ്ങള്‍ പങ്കെടുത്തു.
പ്രസിഡണ്ട് അന്‍വര്‍ ഹസ്സന്‍ ഉദ്ഘാടനം ചെയ്തു. സോണ്‍ ചെയര്‍ പേര്‍സന്‍ എം.ബി. ഹനീഫ്, പ്രോഗ്രാം ഡയറക്ടര്‍ അബ്ദുല്‍ നാസ്സര്‍, ഹാറൂണ്‍ ചിത്താരി, ഗോവിന്ദന്‍ നമ്പൂതിരി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.