മുള്ളേരിയ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യുവജനപ്രസ്ഥാനം മര്‍ച്ചന്റ് യൂത്ത് വിംഗ് മുള്ളേരിയ ഏപ്രില്‍ മൂന്ന് മുതല്‍ മുതല്‍ സെപ്റ്റംബര്‍ 15 വരെ നടത്തിയ വ്യപാര മഹോത്സവം സമാപിച്ചു. യൂണിറ്റ് പ്രസിഡണ്ട് കെ. ബാലകൃഷ്ണ റൈ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് കെ. അഹമ്മദ് ഷരീഫ് ഉദ്ഘാടനം ചെയ്തു. പി.എസ് പുണിഞ്ചിത്തായ, എ.ജി നായര്‍, നിര്‍മ്മല്‍ കാടകം, സുരേഷ് പണിക്കര്‍, സജീന്ദ്രന്‍ കാടകം എന്നിവരെ ആദരിച്ചു. ജില്ലാ സെക്രട്ടറി കെ. സജി, ജില്ലാ ട്രഷറര്‍ മാഹിന്‍ കോളിക്കര, ശങ്കരനാരായണമയ്യ, വിക്രം പൈ സംസാരിച്ചു. ഗണേശ വത്സ സ്വാഗതവും എം.എസ് ഹരിപ്രസാദ് നന്ദിയും പറഞ്ഞു.