ഗുല്‍ബര്‍ഗ്(കര്‍ണാടക): സുഹൃത്തുക്കളുടെ കുത്തേറ്റ് ബി.ജെ.പി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. കര്‍ണാടക ഗുല്‍ബര്‍ഗ് അഫ്‌സല്‍പൂരിലെ കര്‍ജെ കോളനിയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ബി.ജെ.പിയുടെ സജീവപ്രവര്‍ത്തകനായ പ്രശാന്ത് കോട്ടരഗി(28)യാണ് കുത്തേറ്റ് മരിച്ചത്.
വ്യാഴാഴ്ച രാത്രി നടന്ന പരിപാടിയില്‍ പങ്കെടുത്തുകൊണ്ടിരിക്കെ പ്രശാന്ത് സുഹൃത്തുക്കളുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. ഇതിനിടയിലാണ് യുവാവിന് കുത്തേറ്റത്. പ്രശാന്തിനെ ഉടന്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി.