കാസര്‍കോട്: ഗള്‍ഫിലേക്ക് കഞ്ചാവ് കടത്താനുള്ള ശ്രമത്തിനിടെ കാസര്‍കോട് സ്വദേശി കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടിയിലായി. കാസര്‍കോട് സ്വദേശി ഉമര്‍ ഫാറൂഖാണ്(24) എയര്‍ കസ്റ്റംസ് ഇന്റലിജന്‍സിന്റെ പിടിയിലായത്. ഉമര്‍ ഫാറൂഖില്‍ നിന്ന് ഒന്നരകിലോ കഞ്ചാവ് പിടികൂടി. ഉമര്‍ ഫാറൂഖ് ദുബായിലേക്കുള്ള എയര്‍ ഇന്ത്യാ വിമാനത്തില്‍ പോകാനാണ് കരിപ്പൂര്‍ വിമാനതാവളത്തിലെത്തിയത്. സുരക്ഷാ പരിശോധന പൂര്‍ത്തിയാക്കി യാത്ര പുറപ്പെടാന്‍ ലോഞ്ചില്‍ വിശ്രമിക്കുന്നതിനിടെയാണ് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സെത്തിയത്. രഹസ്യവിവരത്തെ തുടര്‍ന്ന് ഉമര്‍ ഫാറൂഖിനെ ചോദ്യം ചെയ്തപ്പോഴാണ് ബാഗേജില്‍ ഒളിപ്പിച്ചുവെച്ച കഞ്ചാവ് കണ്ടെടുത്തത്.