കാഞ്ഞങ്ങാട്: വെള്ളരിക്കുണ്ട് സ്വദേശിനിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പിടികിട്ടാപ്പുള്ളിയായ യുവാവ് കോഴിക്കോട്ട് പൊലീസ് പിടിയിലായി. കോഴിക്കോട് ഉണ്ണികുളം സ്വദേശിയായ അബ്ദുല്‍ മനാഫിനെ(36)യാണ് വെള്ളരിക്കുണ്ട് എസ്.ഐ ശ്രീദാസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച പുലര്‍ച്ചെ കോഴിക്കോട്ടുനിന്നാണ് മനാഫിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. 2014ലാണ് കേസിനാസ്പദമായ സംഭവം. വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയാണ് അബ്ദുല്‍മനാഫ്. ഈ കേസില്‍ അറസ്റ്റിലായ മനാഫിനെ കോടതി റിമാണ്ട് ചെയ്തെങ്കിലും പിന്നീട് ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു. ഇതേ തുടര്‍ന്നാണ് പൊലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മനാഫിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്.