കാഞ്ഞങ്ങാട്: കഷ്ടപ്പാടും ദുരിതവും വിടാതെ പിന്തുടരുന്ന നെല്ലിക്കാട് ഉദയം കുന്നിലെ അമ്മിണിക്ക് തുണയായി കാഞ്ഞങ്ങാട് ലയണ്‍സ് ക്ലബ് പ്രവര്‍ത്തകര്‍. ബീഡി തൊഴിലാളിയായ അമ്മിണിക്ക് അസുഖം ബാധിച്ചതിനെ തുടര്‍ന്ന് ഈ കുടുംബം കഷ്ടതയില്‍ ആവുകയായിരുന്നു. ഏക മകന്‍ പത്ര വിതരണം നടത്തുന്നതിലൂടെ ലഭിക്കുന്ന വരുമാനമാണ് കുടുംബത്തിന്റെ ഏക ആശ്രയം. അമ്മിണിയുടെ ഭര്‍ത്താവ് ജോലിക്കിടയില്‍ മരത്തില്‍ നിന്നും വീണ് അരയ്ക്കുതാഴെ തളര്‍ന്ന് കിടപ്പിലാണ്. ഇപ്പോള്‍ ജില്ലാ ആസ്പത്രിയില്‍ കഴിയുന്ന അമ്മിണിയെ സഹായിക്കുന്നതിനായാണ് ലയണ്‍സ് ക്ലബ് പ്രവര്‍ത്തകര്‍ തയ്യാറായത്. ജില്ലാ ആസ്പത്രിയില്‍ വെച്ച് ലയണ്‍സ് ക്ലബ് പ്രസിഡണ്ട് കെ. ബാലകൃഷ്ണന്‍ നായര്‍ സഹായം കൈമാറി.
സോണല്‍ ചെയര്‍മാന്‍ കെ.വി. സുരേഷ് ബാബു, സെക്രട്ടറി വി. സജിത്ത്, കെ. രാജേന്ദ്രന്‍, പി.വി.രാജേഷ് കുമാര്‍, വി.നവീന്‍ എന്നിവര്‍ സംബന്ധിച്ചു.