ചെമനാട്: പൊതു മരാമത്ത് കരാറുകാരനും പഴയകാല വോളിബോള്‍ താരവുമായ പരവനടുക്കം സി.എല്‍. ഹൗസില്‍ സി.എല്‍. അബ്ദുല്ല (74) അന്തരിച്ചു. ഒരുകാലത്ത് വോളിബോള്‍ കോര്‍ട്ടുകളില്‍ നിറഞ്ഞു നിന്ന ഹിറ്ററും ലിഫ്റ്ററുമായിരുന്നു. ചെമനാടിന്റെ വോളിബോള്‍ പാരമ്പര്യത്തിന് മികവ് പകര്‍ന്ന താരമായിരുന്നു. എന്‍.എ. അബ്ദുല്ലകുഞ്ഞി മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണ്ണമെന്റിന്റെ സംഘാടകനായിരുന്നു. മൊയ്തീന്‍ കുഞ്ഞിയുടെയും ആസ്യമ്മയുടെയും മകനാണ്. ഭാര്യ: ഖദീജ നാലപ്പാട്. മക്കള്‍: നിസാര്‍ സി.എല്‍., ആസിഫ് സി.എല്‍, താഹിര്‍ സി.എല്‍. മരുമക്കള്‍: റൈഹാന, ഫാത്തിമ, സബ്രീന. സഹോദരങ്ങള്‍: പരേതനായ സി.എല്‍. മഹ്മൂദ്, സി.എല്‍. അബ്ദുല്‍ റഹ്മാന്‍(ഉമ്പു), പരേതയായ ജമീല തെക്കില്‍, ബീഫാത്തിമ ബേനൂര്‍. നാലപ്പാട് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. എന്‍.എ. മുഹമ്മദിന്റെ സഹോദരീ ഭര്‍ത്താവാണ്.