അബുദാബി: അബുദാബി-പൈവളികെ പഞ്ചായത്ത് കെ.എം.സി.സി. കമ്മിറ്റി പുന:സംഘടിപ്പിച്ചു. ഹാജി അബൂബക്കര്‍ ബേരിപദവ് (പ്രസി.), അബ്ദുല്‍ സക്കീര്‍ കമ്പാര്‍ (ജന.സെക്ര.), അബ്ദുല്‍ ഹമീദ് മാസിമാര്‍( ട്രഷ.), കുഞ്ഞി മോണ് അമ്പിക്കാന, ഇബ്രാഹിം ജാറ ബയാര്‍,(വൈ. പ്രസി.), ഖലീല്‍ അഹ്മദ് പൈവളികെ, സമീര്‍ നൂത്തില(ജോ.സെക്ര.)എന്നിവരെ തിരഞ്ഞെടുത്തു. അബൂബക്കര്‍ ഹാജി ബേരി പദവ് അധ്യക്ഷത വഹിച്ചു. ജില്ലാ കെ.എം.സി.സി. സീനിയര്‍ വൈസ് പ്രസിഡണ്ട് അസീസ് പേര്‍മുദെ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് സെഡ് എ. മൊഗ്രാല്‍ മുഖ്യ പ്രഭാഷണം നടത്തി. മണ്ഡലം നിരീക്ഷകന്‍ ഉമ്പു ഹാജി പെര്‍ള കമ്മിറ്റി തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. അബ്ദുല്‍ റഹ്മാന്‍ കുമ്പള ബായാര്‍, ഇസ്മായില്‍ മുഗ്ലി എന്നിവര്‍ പ്രസംഗിച്ചു. ശിഫാഹു റഹ്മ, കെ.എം.സി.സി. കെയര്‍ എന്നിവയുടെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന് ഇസ്മായില്‍ മുഗ്ലി, ഹമീദ് മാസിമാര്‍ എന്നിവരെ കോ-ഓര്‍ഡിനേറ്റര്‍മാരായി തിരഞ്ഞെടുത്തു. അബ്ദുല്‍ സക്കീര്‍ കമ്പാര്‍ സ്വാഗതവും ഹമീദ് മാസിമാര്‍ നന്ദിയും പറഞ്ഞു.