കുമ്പള: റെയില്‍വേ ഉന്നത ഉദ്യോഗസ്ഥര്‍ തിരുവനന്തപുരത്ത് വിളിച്ചു ചേര്‍ത്ത യോഗത്തില്‍ മറ്റെല്ലാ റെയില്‍വേ സ്റ്റേഷനുകളുടെ കാര്യം പറഞ്ഞെങ്കിലും കുമ്പള സ്റ്റേഷന്റെ സത്വര ശ്രദ്ധ അര്‍ഹിക്കുന്ന കാര്യങ്ങള്‍ എം.പി ഉന്നയിക്കാത്തതില്‍ കുമ്പള റെയില്‍വേ പാസഞ്ചേര്‍സ് അസോസിയേഷന്‍ പ്രതിഷേധം രേഖപ്പെടുത്തി.
ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള ഈ സ്റ്റേഷന് സ്വന്തമായി മുപ്പത്തഞ്ചോളം ഏക്കര്‍ സ്ഥലം ഉണ്ട്.
ദേശീയ പാതയില്‍ നിന്ന് നേരിട്ട് കടക്കാവുന്ന കേരളത്തിലെ ഒരേ ഒരു സ്റ്റേഷന്‍ ആയതിനാല്‍ എത്തിപ്പെടാനുള്ള സൗകര്യം പരിഗണിച്ചു വോര്‍ക്കാടി, മീഞ്ച, മഞ്ചേശ്വരം, മംഗല്‍പാടി, പൈവളികെ, കുമ്പള, പുത്തിഗെ, എണ്‍മകജെ, ബദിയടുക്ക എന്നീ പഞ്ചായത്തുകള്‍ക്ക് പുറമേ കാസര്‍കോട് നഗരസഭാ പരിധിയിലുള്ള കറന്തക്കാട് മുതലുള്ള യാത്രക്കാര്‍ ഈ സ്റ്റേഷനെ ആശ്രയിക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളായ എച്ച്.എ.എല്‍, സി.പി.സി. ആര്‍.ഐ എന്നിവക്കും ഏറ്റവും സൗകര്യത്തില്‍ എത്തിപ്പെടാന്‍ പറ്റുന്നത് കുമ്പള റെയില്‍വേ സ്റ്റേഷനിലേക്കാണ്. വെറും നാല് ജോഡി എക്‌സ്പ്രസ് വണ്ടികള്‍ മാത്രമേ ഇവിടെ നിര്‍ത്തുന്നുള്ളുവെങ്കിലും പ്രതി മാസം ഒമ്പതു ലക്ഷത്തിലധികം വരുമാനം യാത്രാ ടിക്കറ്റില്‍ നിന്ന് മാത്രം ലഭിക്കുന്നുണ്ടെന്ന് പാസഞ്ചേര്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.
അടിയന്തിര ശ്രദ്ധപതിയേണ്ട വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു.
ഇക്കാര്യത്തിലെങ്കിലും എം.പിയുടെ ഭാഗത്ത് നിന്ന് സമ്മര്‍ദ്ദമുണ്ടാകണമെന്ന് കുമ്പള റെയില്‍ പാസഞ്ചേര്‍സ് അസോസിയേഷന്‍ പ്രസിഡണ്ട് നിസാര്‍ പെര്‍വാഡ് ആവശ്യപ്പെട്ടു.