കുമ്പള: ഉള്ളി വില കുതിച്ചുയരുന്നു. ശനിയാഴ്ച മാത്രം പത്ത് രൂപയാണ് കൂടിയത്. വെള്ളിയാഴ്ച കിലോവിന് 44 രൂപയുണ്ടായിരുന്ന ഉള്ളിക്ക് പത്ത് രൂപ വര്‍ധിച്ച് 54 രൂപയായി. ചില കടകളില്‍ ഉള്ളി കിട്ടാനുമില്ല. വില കുതിച്ചുയര്‍ന്നതോടെ കച്ചവടം കുറഞ്ഞുവെന്നും കൂടുതല്‍ കൊണ്ടുവന്ന് സൂക്ഷിച്ചാല്‍ ചീഞ്ഞുപോകുന്നതായും കുമ്പളയിലെ വ്യാപാരി കെ.പി ഇബ്രാഹിം പറയുന്നു. മുംബൈയില്‍ ഒരു മാസംമുമ്പുണ്ടായ പ്രളയം കാരണം തൈകള്‍ നശിച്ചതാണ് ഉള്ളി വില കുതിച്ചുയരാന്‍ കാരണമായതെന്ന് പറയുന്നു. ഇനിയും വില ഉയരാനാണ് സാധ്യതെയന്നാണ് പറയുന്നത്. മുംബൈയില്‍ നിന്നാണ് മംഗളൂരുവിലേക്ക് ഉള്ളി എത്തുന്നത്. അവിടെ നിന്നാണ് പ്രധാനമായും കാസര്‍കോട്ടേക്ക് ഉള്ളി കൊണ്ടുവരുന്നത്. മൂന്നുമാസം മുമ്പ് 24 രൂപയുണ്ടായിരുന്ന സവാളക്ക് വില കുത്തനെ കൂടിയത് വ്യാപാരികള്‍ക്കും ഉപഭോക്താക്കള്‍ക്കും ദുരിതമായിരിക്കുകയാണ്.