കുണ്ടംകുഴി: കുണ്ടംകുഴി ചേക്കരംകോടി ലക്ഷ്മിയമ്മ മെമ്മോറിയല്‍ ട്രസ്റ്റിന്റെ സാഹിത്യ പ്രതിഭയ്ക്കുള്ള ‘ശ്രീലക്ഷ്മി പുരസ്‌ക്കാര’ ത്തിന് രാജന്‍ മുനിയൂര്‍ അര്‍ഹനായി. പ്രശസ്തി പത്രവും ശില്‍പ്പവുമടങ്ങുന്ന പുരസ്‌ക്കാരം ഒക്ടോബര്‍ ആറിന് കുണ്ടംകുഴിയില്‍ നടക്കുന്ന കുടുംബ സംഗമത്തില്‍ ഗ്രന്ഥശാല പ്രവര്‍ത്തകനായ പി.കെ. കുമാരന്‍ നായര്‍ വിതരണം ചെയ്യുമെന്ന് ട്രസ്റ്റ് ഭാരവാഹികളായ സി.കെ ദാമോദരന്‍ നമ്പ്യാര്‍, വിജയന്‍ മുന്നാട്, ചന്ദ്രശേഖരന്‍ കോട്ടവയല്‍, സി. പ്രഭാകരന്‍, ഹരീന്ദ്രന്‍ ബിട്ടിക്കല്‍, മോഹനന്‍ പന്നിക്കല്‍, നാരായണന്‍ നായര്‍ എന്നിവര്‍ അറിയിച്ചു.
കുമ്പടാജെ മുനിയൂര്‍ സ്വദേശിയായ രാജന്‍ മുനിയൂര്‍ നാല് ചെറുകഥാ സമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.