കുണ്ടംകുഴി: യുവാവ് കുഴഞ്ഞു വീണ് മരിച്ചു. പാണത്തൂര്‍ സ്വദേശിയും കുണ്ടംകുഴി മാവിനക്കല്ലില്‍ താമസക്കാരനുമായ സാലി (35) യാണ് ശനിയാഴ്ച വൈകിട്ട് വീട്ടില്‍ കുഴഞ്ഞു വീണത്. ഉടനെ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വിദേശത്തായിരുന്ന സാലി ഒരു മാസം മുമ്പാണ് നാട്ടിലെത്തിയത്.
അബ്ദുല്ലയുടെയും ഫാത്തിമയുടെയും മകനാണ്. ഭാര്യ: ഫാത്തിമ. മക്കള്‍: ആസിഫ, മുസമ്മില്‍, ഹാജിറ. സഹോദരങ്ങള്‍: ഹൈദര്‍, അബ്ദുല്‍ റഹ്മാന്‍, അഷ്‌റഫ്, ആയിഷ, ഹസീന.