ചൂരി: ബൈക്ക് യാത്രക്കിടെ ഹൃദയാഘാതം മൂലം യുവാവ് മരിച്ചു. ചൂരിയിലെ ഇബ്രാഹിമിന്റെ മകന്‍ ഹനീഫ്(49) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം. ചൂരിയില്‍ നിന്ന് സുഹൃത്തിനോടൊപ്പം ബൈക്കില്‍ ടൗണിലേക്ക് പോകുന്നതിനിടയില്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് ബൈക്ക് റോഡ് വശം നിര്‍ത്തിയിട്ട ഹനീഫയെ പൊലീസും മറ്റും ചേര്‍ന്ന് ജനറല്‍ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കൊപ്ര വ്യാപാരിയാണ്. ഉമ്മ: ഖദീജ. ഭാര്യ: മിസിരിയ. മക്കള്‍: ഹാരിഫ്, ഇര്‍ഫാന, ഇഫ്ര, ഇബ, ഫര്‍ഹ. സഹോദരങ്ങള്‍: അഷ്‌റഫ്, നൗഷാദ്, സുഹ്‌റ, താഹിറ, റംല.