കാസര്‍കോട്: രണ്ട് ദിവസം മുമ്പ് കാണാതായ വീട്ടമ്മയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തളങ്കര ഗസ്സാലി നഗര്‍ സ്വദേശിയും പുലിക്കുന്നിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനുമായ ഹാരിസിന്റെ ഭാര്യ ആയിഷ (39) യെയാണ് തിങ്കളാഴ്ച രാവിലെ എട്ടോടെ തളങ്കര കടവത്തെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടത്. 21ന് വൈകിട്ട് മൂന്നോടെയാണ് ആയിഷ പുലിക്കുന്നിലെ ക്വാര്‍ട്ടേഴ്‌സില്‍ നിന്നും ഇറങ്ങിയതെന്ന് വീട്ടുകാര്‍ പറഞ്ഞു. തുടര്‍ന്ന് പൊലീസില്‍ പരാതിയും നല്‍കിയിരുന്നു. അന്വേഷിക്കുന്നതിനിടെയാണ് നാട്ടുകാര്‍ പുഴയില്‍ ഒരു സ്ത്രീ മരിച്ച നിലയില്‍ കണ്ടത്. വിവരം പൊലീസില്‍ കൈമാറി. തുടര്‍ന്നാണ് മരിച്ചത് ആയിഷയാണെന്ന് ബന്ധുക്കളെത്തി തിരിച്ചറിഞ്ഞത്. ആയിഷ മാനസികാസാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായി വീട്ടുകാര്‍ പറഞ്ഞു. മക്കള്‍: ഷംസീര്‍, ഷംസീദ, ഷിനാന്‍.