കാസര്‍കോട്: നുള്ളിപ്പാടിയിലെ ഹോട്ടലിലും കോഴിക്കടയിലും മോഷണം. ചെര്‍ക്കളയിലെ സുബൈറിന്റെ ഉടമസ്ഥതയിലുള്ള എവറസ്റ്റ് കോഴിക്കടയിലും ചന്ദ്രശേഖരന്റെ ഉടമസ്ഥതയിലുള്ള ദുര്‍ഗ ഹോട്ടലിലുമാണ് മോഷണം. ഓടിളക്കിയായിരുന്നു മോഷണം. ശനിയാഴ്ച രാത്രി ഇരുകടകളും പൂട്ടിയതായിരുന്നു. ഇന്നലെ എത്തിയപ്പോഴാണ് മോഷണം നടന്നതായി അറിയുന്നത്. ഹോട്ടലിലെ മേശവലിപ്പിലുണ്ടായിരുന്ന 850 രൂപയും കോഴിക്കടയിലെ ജീവനക്കാരന്‍ അബ്ദുല്‍റഹ്മാന്‍ സൂക്ഷിച്ച 5200 രൂപയും 300 രൂപ നാണയങ്ങളുമാണ് മോഷണം പോയത്. പൊലീസ് അന്വേഷിച്ചുവരുന്നു. കോഴിക്കടയില്‍ നിന്ന് ഒരുമാസം മുമ്പ് 20 കോഴികള്‍ മോഷണം പോയിരുന്നു.