പയ്യന്നൂര്‍: ടിക്കറ്റ് പരിശോധനക്കിടെ ടി.ടി.ഇയെ മര്‍ദ്ദിച്ചുവെന്ന പരാതിയില്‍ നാലംഗസംഘത്തിനെതിരെ പൊലീസ് കേസെടുത്തു. ടി.ടി.ഇ കെ.പി വിനീത് രാജിന്റെ പരാതിയില്‍ പയ്യന്നൂര്‍ പൊലീസാണ് കേസെടുത്തത്. പരിക്കേറ്റ വിനീത് പയ്യന്നൂര്‍ താലൂക്ക് ആസ്പത്രിയില്‍ ചികിത്സയിലാണ്. ഞായറാഴ്ച രാത്രി പയ്യന്നൂര്‍ റെയില്‍വെ സ്റ്റേഷനിലാണ് സംഭവം. ടി.ടി.ഇ ടിക്കറ്റ് പരിശോധിക്കുന്നതിനിടെ പ്രകോപിതരായ സംഘം അക്രമം നടത്തിയെന്നാണ് പരാതി. തിരുവനന്തപുരത്ത് നിന്ന് കുര്‍ളയിലേക്ക് പോകുന്ന നേത്രാവതി എക്‌സ്പ്രസില്‍ നിന്നിറങ്ങിയ സംഘമാണ് ടിക്കറ്റ് പരിശോധകനെ മര്‍ദ്ദിക്കുകയും കൃത്യനിര്‍വഹണം തടസപ്പെടുത്തുകയും ചെയ്തത്.