കാസര്‍കോട്: കാസര്‍കോട്ടും പരിസരങ്ങളിലും ഡങ്കിപ്പനി വീണ്ടും പടരുന്നു. ഡെങ്കിപ്പനിയും പകര്‍ച്ച പനിയും ബാധിച്ച് 11 പേരെ കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. കാസര്‍കോട് നഗരസഭാ പരിധിയിലെയും ചെങ്കള, ബദിയടുക്ക, മധൂര്‍ പഞ്ചായത്തുകളിലെയും ചിലരാണ് ഡെങ്കിപ്പനിയെ തുടര്‍ന്ന് ചികിത്സയിലുള്ളത്. നെല്ലിക്കുന്ന്, തളങ്കര, തെരുവത്ത് എന്നിവിടങ്ങളില്‍ നിന്നുള്ളവരടക്കമുള്ളവരാണ് പനിയെ തുടര്‍ന്ന് ചികിത്സതേടിയത്. ആസ്പത്രിയില്‍ നടത്തിയ പരിശോധനയിലാണ് ഡെങ്കിപ്പനിയാണെന്ന് സ്ഥിരീകരിച്ചത്. മഴ മാറിയ സാഹചര്യത്തില്‍ നേരത്തെ വെള്ളം കെട്ടിക്കിടന്ന പ്രദേശങ്ങളില്‍ പകര്‍ച്ച വ്യാധികള്‍ പടരാന്‍ സാധ്യതയേറെയാണ്. വേണ്ട മുന്‍കരുതലുകള്‍ എടുക്കണമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ ആവശ്യപ്പെട്ടു.