മൊഗ്രാല്‍: അവധിദിനം മാറ്റിവെച്ച് ജി.വി.എച്ച്.എസ്.എസ് മൊഗ്രാലിലെ ഒന്ന് മുതല്‍ 10 വരെ ക്ലാസ്സുകളിലെ മുഴുവന്‍ അധ്യാപകരും അനധ്യാപകരും ഏകദിന ശില്‍പശാലയ്ക്കായി സ്‌കൂളില്‍ ഒത്തു കൂടി.
ഗണിതശാസ്ത്രപഠനം ഫലപ്രദവും രസകരവുമാക്കാന്‍ അധ്യാപകരെ പ്രാപ്തരാക്കുക എന്ന ഉദ്ദേശ്യത്തില്‍ സംഘടിപ്പിച്ച ശില്‍പശാലയ്ക്ക് സംസ്ഥാന പാഠപുസ്തക കമ്മിറ്റി അംഗവും എസ്.സി.ഇ.ആര്‍.ടി ട്രെയിനറുമായ കുഞ്ഞബ്ദുല്ല മാസ്റ്റര്‍ നേതൃത്വം നല്‍കി. ഗണിതശാസ്ത്രത്തിലെ അമൂര്‍ത്തമായ ആശയങ്ങളെ ലളിതവല്‍ക്കരിച്ച് കുട്ടികളിലെത്തിക്കാന്‍ സാധിക്കുന്ന കഥകളിലൂടെയും കുറുക്കുവഴികളിലൂടെയും സെഷന്‍ പുരോഗമിച്ചപ്പോള്‍ ഒരുവേള അധ്യാപകരെല്ലാം വിദ്യാര്‍ഥികളായി. രാവിലെ പത്തുമണിക്ക് പി.ടി.എ പ്രസിഡണ്ട് ആഷിഫിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങ് ജില്ലാവിദ്യാഭ്യാസ ഓഫീസര്‍ എന്‍. നന്ദികേശന്‍ ഉദ്ഘാടനം ചെയ്തു. എസ്.എം.സി ചെയര്‍മാന്‍ മുഹമ്മദ്, സ്റ്റേറ്റ് ട്രെയിനര്‍ സുരേഷ്, നാരായണന്‍ മാസ്റ്റര്‍ സംബന്ധിച്ചു.
ഹെഡ്മാസ്റ്റര്‍ സി. മനോജ് കുമാര്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശിഹാബ് മൊഗ്രാല്‍ നന്ദിയും പറഞ്ഞു.