കാസര്‍കോട്: ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം സംഘടിപ്പിച്ച സൗഹൃദ സംഗമം സ്‌നേഹ വിരുന്നായി. ഒരുമയുടെയും സ്‌നേഹത്തിന്റെയും വിളംബരമാണ് ആഘോഷങ്ങളില്‍ മുഴങ്ങേണ്ടതെന്ന് സംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തിയ ജമാഅത്തെ ഇസ്‌ലാമി ജില്ലാ പ്രസിഡണ്ട് വി.എന്‍ ഹാരിസ് പറഞ്ഞു. അടുക്കളയില്‍ നിന്നാണ് സ്‌നേഹത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും പാഠം പുതിയ തലമുറയ്ക്ക് കിട്ടേണ്ടത്. സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും മഹത്വം തിരിച്ചറിയുമ്പോഴാണ് നല്ല മനുഷ്യര്‍ സൃഷ്ടിക്കപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.
സൗഹൃദ സംഗമം ഭാരത് സ്‌കൗട്ട് ആന്റ് ഗൈഡ്‌സ് ജില്ലാ ഓര്‍ഗനൈസിംഗ് കമ്മീഷണര്‍ പി.ടി ഉഷ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു.
ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം ജില്ലാ പ്രസിഡണ്ട് വി.കെ ജാസ്മിന്‍ അധ്യക്ഷത വഹിച്ചു.
ഗീതാ ബാലകൃഷ്ണന്‍, സുലൈഖ മാഹിന്‍, സക്കീന അക്ബര്‍, ഉഷാകുമാരി, രാധാമണി, യമുന, സൗമ്യ ചെമ്മനാട്, റജുല ശംസുദ്ദീന്‍, യാസ്മിന്‍ മുസ്തഫ, ശറഫുന്നിസ ഷാഫി, എം.കെ ഷമീറ, സൈനബ മോള്‍, നൂര്‍ ആയിഷ, വി.പി അസ്മ തുടങ്ങിയവര്‍ പ്രസംഗിച്ചു.
ജില്ലാ സെക്രട്ടറി റൈഹാനത്ത് സ്വാഗതവും എം.എ സീനത്ത് നന്ദിയും പറഞ്ഞു.