പാലക്കുന്ന്: മ്യൂസിക് ലവേര്‍സ് ഉദുമയുടെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 8ന് സംഗീത സായാഹ്നം പരിപാടി നടക്കും. അംബിക ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ 3ന് നടക്കുന്ന പരിപാടിയില്‍ സംഗീതപ്രേമികളായ അംഗങ്ങളും കുടുംബവും പങ്കെടുക്കും.
പാലക്കുന്ന് വ്യാപാരി സമിതി ഓഫീസില്‍ ചേര്‍ന്ന ആദ്യ യോഗം പാലക്കുന്ന് ഭഗവതി ക്ഷേത്ര വിദ്യാഭ്യാസ ജനറല്‍ സെക്രട്ടറി പള്ളം നാരായണന്‍ പാട്ടുപാടി ഉദ്ഘാടനം ചെയ്തു.
അഡ്മിന്‍ രമേശന്‍ പള്ളം അധ്യക്ഷത വഹിച്ചു. മധുകുമാര്‍ നാഗത്തിങ്കാല്‍, കെ.വി. കുഞ്ഞിരാമന്‍, സി.കെ. ശശി, പിതാംബരന്‍, കൊപ്പല്‍ നാരായണന്‍, മുരളി പള്ളം, വേണുഗോപാലന്‍ പള്ളം, നവനീത, സി.കെ. കണ്ണന്‍ പാലക്കുന്ന്, ശ്രീധരന്‍ പി.പി. സംസാരിച്ചു.
അഷ്‌റഫ് പൊയ്യയില്‍ സ്വാഗതവും ബലരാമന്‍ നായര്‍ നന്ദിയും പറഞ്ഞു.