മഞ്ചേശ്വരം: പിണറായി സര്‍ക്കാറിന്റെ ഭരണത്തിനെതിരെയുള്ള വിധിയെഴുത്താകും മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പെന്ന് ബി.ജെ.പി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ. ശ്രീകാന്ത് പറഞ്ഞു. ഉപതിരഞ്ഞെടുപ്പ് ഒരുക്കത്തിന്റെ ഭാഗമായി എന്‍.ഡി.എ മഞ്ചേശ്വരം മണ്ഡലം നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇടത്-വലത് മുന്നണികള്‍ മാറി മാറി ഭരിച്ചിട്ടും മണ്ഡലത്തിന്റെ പിന്നോക്കാവസ്ഥയ്ക്ക് പരിഹാരം കാണാന്‍ ഇതുവരെ സാധിച്ചിട്ടില്ല. എന്‍.ഡി.എ വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് ശ്രീകാന്ത് വ്യക്തമാക്കി.
മഞ്ചേശ്വരം മണ്ഡലം പ്രസിഡണ്ട് സതീഷ് ചന്ദ്ര ഭണ്ഡാരി അധ്യക്ഷത വഹിച്ചു. ബി.ജെ.പി സംസ്ഥാന സമിതിയംഗങ്ങളായ രവീശ തന്ത്രി കുണ്ടാര്‍, അഡ്വ. വി. ബാലകൃഷ്ണ ഷെട്ടി, പി.സുരേഷ് കുമാര്‍ ഷെട്ടി, ജില്ലാ ജനറല്‍ സെക്രട്ടറി എ.വേലായുധന്‍, വൈസ് പ്രസിഡണ്ട് സത്യശങ്കര ഭട്ട്, സെക്രട്ടറിമാരായ കുഞ്ഞിക്കണ്ണന്‍ ബള്ളാല്‍, എം. ബല്‍രാജ്, എന്‍.സതീഷ്, മഹിളാ മോര്‍ച്ച സംസ്ഥാന സെക്രട്ടറി പുഷ്പ അമേക്കള, എസ്.ടി മോര്‍ച്ച സംസ്ഥാന സെക്രട്ടറി എ.കെ. കയ്യാര്‍, ബി.ജെ.പി സംസ്ഥാന കൗണ്‍സില്‍ അംഗം സരോജ ആര്‍. ബള്ളാല്‍, കാസര്‍കോട് മണ്ഡലം പ്രസിഡണ്ട് സുധാമ ഗോസാഡ സംസാരിച്ചു. മഞ്ചേശ്വരം മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ മുരളീധരയാദവ് സ്വാഗതവും ബി. ആദര്‍ശ് നന്ദിയും പറഞ്ഞു.