കാസര്‍കോട്: എസ്.എസ്.എഫ്. ഡിവിഷന്‍ സമ്മേളനങ്ങളുടെ ജില്ലാതല പ്രഖ്യാപന കണ്‍വെന്‍ഷന്‍ ഹെഡ് ഫെസ്റ്റ് സുന്നി സെന്റര്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. പദ്ധതി പഠനം, ചര്‍ച്ച, ആസൂത്രണം തുടങ്ങിയവ പരിപാടിയുടെ ഭാഗമായി നടന്നു. സയ്യിദ് മുനീറുല്‍ അഹ്ദലിന്റെ അധ്യക്ഷതയില്‍ ജഅഫര്‍ സാദിഖ് ആവള ഉദ്ഘാടനം ചെയ്യും. സംസ്ഥാന ഫിനാന്‍സ് സെക്രട്ടറി സി.പി. ഉബൈദുള്ള സഖാഫി വിഷയാവതരണം നടത്തി. അബ്ദുല്‍ റഹ്മാന്‍ സഖാഫി പൂത്തപ്പലം, അബ്ദുല്‍ റഹ്മാന്‍ എരോല്‍, ഫാറൂഖ് പോസോട്ട്, ഹസൈനാര്‍ മിസ്ബാഹി, കരീം ജൗഹരി ഗാളിമുഖം, ശംഷീര്‍ സൈനി, ശാഫി ബിന്‍ ശാദുലി, മുത്തലിബ് അടുക്കം, റഷീദ് സഅദി പൂങ്ങോട്, നംഷാദ് ബേക്കൂര്‍ സംബന്ധിച്ചു. ശക്കീര്‍ എം.ടി.പി സ്വാഗതവും സുബൈര്‍ ബാഡൂര്‍ നന്ദിയും പറഞ്ഞു.