കാസര്‍കോട്: സാംസ്‌കാരിക സമ്പന്നമായ പാരമ്പര്യമുള്ള തുളുഭാഷ പോരാട്ടത്തിന്റെ ചരിത്ര മഹത്വമുള്ള ഭാഷയാണെന്നും കാസര്‍കോട് തുളുഭാഷാ സംസ്‌കൃതി പുനരുദ്ധാരണത്തിന് കേരള സര്‍ക്കാര്‍ എല്ലാ രീതിയിലുമുള്ള പിന്തുണയും തുളു അക്കാദമിക്ക് നല്‍കുമെന്നും തുളുഅക്കാദമി ട്രഷററും ജില്ലാ കലക്ടറുമായ ഡോ. ഡി. സജിത് ബാബു പറഞ്ഞു. കേരള തുളു അക്കാദമിയുടെ നേതൃത്വത്തില്‍ കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന തുളു കവികളുടെയും സാഹിത്യകാരന്മാരുടെയും ലേഖകരുടെയും കൂട്ടായ്മ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരള തുളു അക്കാദമി ചെയര്‍മാന്‍ ഉമേഷ് എം. സാലിയാന്‍ അധ്യക്ഷതവഹിച്ചു. മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ മലാര്‍ ജയറാം റൈ, ഭാരതീയ ഭാഷ അധ്യായന കന്നഡ വിഭാഗം തലവന്‍ ഡോ. രാജേഷ് ബെജ്ജംഗള, കവി രാധാകൃഷ്ണ കെ. ഉളിയത്തടുക്ക, തുളു-മലയാളം ഭാഷാ വിവര്‍ത്തകന്‍ ജയരാജ്, ശങ്കര സ്വാമി കൃപ, രാജശ്രീ ടി. റൈ, പുരുഷോത്തം ഭട്ട്, വിദ്യ ഗണേഷ്, കുശലാക്ഷി, കേശവ ഷെട്ടി ആദൂര്‍, ഉദയ സാരംഗ്, സുന്ദര ബാറഡുക്ക സംസാരിച്ചു. അക്കാദമി സെക്രട്ടറി വിജയകുമാര്‍ പാവള സ്വാഗതവും തുളു അക്കാദമി മെമ്പര്‍ ഭാരതി ബാബു നന്ദിയും പറഞ്ഞു.