മുള്ളേരിയ: മനസ് തുറന്നൊന്ന് ചിരിക്കണം, പേടിയില്ലാതെ സ്‌കൂളില്‍ പോകണം, സഹപാഠികള്‍ക്കൊപ്പം കളിക്കണം രണ്ടാം ക്ലാസുകാരിയുടെ ആഗ്രഹങ്ങള്‍ കേള്‍ക്കുമ്പോള്‍ മാതാപിതാക്കളുടെ കണ്ണ് നിറയും. കാറഡുക്ക കുണ്ടാര്‍ സി.ടി.എം തോട്ടം കെ.എന്‍ മുനീറിന്റേയും റംലയുടേയും ഏക മകളായ ഫാത്തിമത്ത് ഫിദയാണ് ഹൃദയ വാള്‍വിലെ തകരാര്‍ നിമിത്തം കഷ്ടപ്പെടുന്നത്. ഉറക്കെ ചിരിച്ചാലോ കരഞ്ഞാലോ ശ്വാസതടസ്സമുണ്ടാകുന്നു. കാസര്‍കോട് ജനറല്‍ ആസ്പത്രിയിലെ ഡോക്ടരുടെ നിര്‍ദ്ദേശപ്രകാരം ഹൃദയശസ്ത്രക്രിയ തീരുമാനിച്ചതായിരുന്നു. സര്‍ക്കാര്‍ സഹായത്തോടെ നടത്തുന്ന ശസ്ത്രക്രിയയ്ക്ക് രജിസ്റ്റര്‍ ചെയ്തിരുന്നു. ഒമ്പത് മാസം മുമ്പ് ശസ്ത്രക്രിയ നടത്താന്‍ നിര്‍ദ്ദേശം വന്നതുമാണ്. യാത്രയ്ക്കും ചികിത്സ അനുബന്ധ ചെലവുകള്‍ക്കും പണമില്ലാത്തതിനാല്‍ ശസ്ത്രക്രിയ നടത്താന്‍ പോയില്ല. പിതാവ് മുനീര്‍ കൂലിപ്പണിയെടുത്താണ് ചികിത്സ നടത്തിയിരുന്നത്. മുട്ടുവേദനയെ തുടര്‍ന്ന് കൂലിപ്പണിക്ക് പോകാന്‍ പറ്റാതെയായി. സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടുള്ളതിനാല്‍ കുട്ടിയുടെ ചികിത്സയും മുടങ്ങി. എത്രയും പെട്ടന്ന് ഫിദയുടെ ശസ്ത്രക്രിയ നടത്താന്‍ ആരെങ്കിലും സഹായിക്കാന്‍ വരുമെന്ന പ്രതീക്ഷിയിലാണ് മാതാപിതാക്കള്‍. റംലയുടെ പേരില്‍ സിന്‍ഡിക്കേറ്റ് ബാങ്ക് മുള്ളേരിയ ബ്രാഞ്ചിലെ അക്കൗണ്ട് നമ്പര്‍: 42142200156219 ഐ.എഫ്.എസ്.സി SYNB0004214. ഫോണ്‍: 8943064559, 9747377430.