കാസര്‍കോട്: ദേളി ജാമിഅ സഅദിയ അറബിയ ഗോള്‍ഡന്‍ ജൂബിലി അനുബന്ധ പരിപാടികള്‍ക്ക് 26ന് തിരുവനന്തപുരത്ത് തുടക്കമാവും. അതിനോടനുബന്ധിച്ച് 28ന് ചരിത്ര സെമിനാര്‍ സംഘടിപ്പിക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. മുന്‍സിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ പത്തിന്് ചരിത്ര സെമിനാര്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ ഡോ. കെ.കെ.എന്‍. കുറുപ്പ് ഉദ്ഘാടനം ചെയ്യും. പ്രൊഫ.മുഹമ്മദലി സഖാഫി അധ്യക്ഷത വഹിക്കും. സൈനുല്‍ ആബിദീന്‍ കണ്ണവം പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കും.
11ന് പ്രഥമ സെഷനില്‍ കണ്ണുര്‍ യൂനിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ഖാദര്‍ മാങ്ങാട് അധ്യക്ഷത വഹിക്കും. വിവിധ വിഷയങ്ങളില്‍ ഡോ. ഹുസൈന്‍ രണ്ടത്താണി, ഡേ.ഇസ്മായില്‍, ഡോ. എം.ടി. നാരായണന്‍ തുടങ്ങിയവര്‍ ക്ലാസെടുക്കും. ഉച്ചയ്ക്ക് രണ്ടിന് രണ്ടാം സെഷനില്‍ ഡോ. പി.ടി. സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിക്കും. ഡോ. കുഞ്ഞാലി, ഡോ. നുഐമാന്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസെടുക്കും. ഇന്റര്‍നാഷനല്‍ അറബിക് കോണ്‍ഫറന്‍സ്, ഹദീസ് സെമിനാര്‍, മീഡിയാ സെമിനാര്‍, ഖാനിത്താത്ത്, കരുണയുടെ കയ്യൊപ്പ്, ബ്ലഡ് ഫോറം, മെഗാ മെഡിക്കല്‍ ക്യാമ്പ്, പാരന്റസ് കോണ്‍ഫറന്‍സ്, മുന്നേറ്റ യാത്ര, ശുഭയാത്ര, സമൃതിയാത്ര, തഫ്‌സീര്‍ സെമിനാര്‍, ഫിഖ്ഹ് സെമിനാര്‍, വിഭവ സമാഹരണം, പകലെഴുത്ത്, അയല്‍ക്കൂട്ടം, കുടുംബ സഭ, എം.എ. ഉസ്താദിന്റെ ചിന്താ ലോകം സെമിനാര്‍ തുടങ്ങി പരിപാടികളും സംഘടിപ്പിക്കും. അന്താരാഷ്ട്ര വ്യക്തിത്വങ്ങളും പണ്ഡിതരും കേന്ദ്ര-സംസ്ഥാന മന്ത്രിമാരും ചടങ്ങില്‍ സംബന്ധിക്കും. പത്രസമ്മേളനത്തില്‍ എം.എ .അബ്ദുല്‍ വഹാബ് തൃക്കരിപ്പൂര്‍, പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, ബി.എസ്. അബ്ദുല്ലക്കുഞ്ഞി ഫൈസി, അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി, എം.ഹനീഫ് അനീസ്, സി.എല്‍. ഹമീദ് ചെമനാട് സംബന്ധിച്ചു.