കാസര്‍കോട്: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ബി.എസ്.എന്‍.എല്‍ കാഷ്വല്‍ കോണ്‍ട്രാക്ട് ലേബര്‍സ് യൂണിയന്‍ (സി.ഐ.ടി.യു.) കഴിഞ്ഞ ഒരാഴ്ചയായി സംസ്ഥാന തലത്തില്‍ നടത്തുന്ന അനിശ്ചിത കാല സമരം തുടരുന്നതിനിടെ ദിവസങ്ങളായി നഗരത്തിന്റെ പല ഭാഗങ്ങളിലും ലാന്റ് ഫോണുകളും പണിമുടക്കിലായി.
സമരം കാരണം റിപ്പയറിംഗ് വര്‍ക്കുകള്‍ക്ക് ജീവനക്കാരെത്താത്തത് നഗരത്തിലെ വ്യാപാരികളടക്കള്ളുവര്‍ക്ക് ഏറെ ദുരിതമാകുന്നു. കാസര്‍കോട്, വിദ്യാനഗര്‍ ഭാഗങ്ങളില്‍ പല ഫോണുകളും നിശ്ചലമായികിടക്കുകയാണ്.
ബി.എസ്.എന്‍.എല്ലിന്റെ ബ്രോഡ് ബാന്റ്, ഒപ്ടിക്കല്‍ ഫൈബര്‍ സേവനങ്ങളും താറുമാറായി കിടക്കുന്നതിനാല്‍ സര്‍ക്കാര്‍ ഓഫീസ് പ്രവര്‍ത്തനങ്ങളെയടക്കം ബാധിച്ച നിലയിലാണ്.
പിരിച്ചുവിടല്‍ നടപടികള്‍ അവസാനിപ്പിക്കുക, ശമ്പള കുടിശ്ശിക അനുവദിക്കുക, ബി.എസ്.എന്‍.എല്ലിനെ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് 19 മുതല്‍ ബി.എസ്.എന്‍.എല്‍ ജീവനക്കാര്‍ അനിശ്ചിതകാല സമരം ആരംഭിച്ചത്.