കാഞ്ഞങ്ങാട്: മാധ്യമപ്രവര്‍ത്തകനും അത്യുത്തര കേരളത്തിലെ രാഷ്ട്രീയ സാമൂഹ്യ മേഖലകളില്‍ നിറ സാന്നിധ്യവുമായിരുന്ന ടി.കെ.കെ.നായരുടെ ഓര്‍മ്മയ്ക്കായി കാഞ്ഞങ്ങാട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ടി.കെ.കെ.ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ 13-ാമത് പുരസ്‌കാരം മുതിര്‍ന്ന ചിത്രകാരനും കാറഡുക്ക കാഞ്ചന്‍ഗംഗ കലാഗ്രാമം സ്ഥാപകനുമായ പി.എസ്.പുണിഞ്ചിത്തായക്ക് സമര്‍പ്പിക്കുമെന്ന് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ അഡ്വ.സി.കെ.ശ്രീധരന്‍, വൈസ് ചെയര്‍മാന്‍ അഡ്വ.എം.സി.ജോസ്, ട്രഷറര്‍ എ.വി.രാമകൃഷ്ണന്‍, ജനറല്‍ സെക്രട്ടറി ടി.മുഹമ്മദ് അസ്ലം എന്നിവര്‍ അറിയിച്ചു.
കേരളം, കര്‍ണ്ണാടക സംസ്ഥാനങ്ങളുടെ ലളിതകലാ അക്കാദമി പുരസ്‌കാരം ഉള്‍പ്പെടെ കേരളത്തിലും കര്‍ണ്ണാടകത്തിലും നിന്നുള്ള നിരവധി ചിത്രകലാ പുരസ്‌കാരങ്ങള്‍ നേടിയ പി.എസ്.പുണിഞ്ചിത്തായ ഇരു സംസ്ഥാനങ്ങളിലും ആര്‍ട്ട് ഗാലറികള്‍ സ്ഥാപിക്കുന്നതിന് മുന്‍നിരയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
കാറഡുക്ക കാഞ്ചന്‍ഗംഗ കലാഗ്രാമത്തെ ഗ്രാമീണ ആര്‍ട്ട് ഗാലറിയായിട്ടാണ് അറിയപ്പെടുന്നത്.
ഒക്ടോബര്‍ 9ന് വൈകിട്ട് നാലിന് കാഞ്ഞങ്ങാട് പ്രസ്‌ഫോറം ഹാളില്‍ നടക്കുന്ന ചടങ്ങില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി പുണിഞ്ചിത്തായക്ക് ടി.കെ.കെ.പുരസ്‌കാരം സമര്‍പ്പിക്കും.