തൃക്കണ്ണാട്: തൃക്കണ്ണാട് ശ്രീ ത്രയംബകേശ്വര ക്ഷേത്രത്തില്‍ 2020 ജനുവരി 31 മുതല്‍ ഫെബ്രുവരി 8വരെ നടക്കുന്ന പുനഃപ്രതിഷ്ഠ അഷ്ടബന്ധ ബ്രഹ്മകലശോത്സവത്തിന്റെ ഭാഗമായുള്ള ബ്രഹ്മകലശോത്സവ കമ്മിറ്റി ഓഫീസ് ക്ഷേത്ര മേല്‍ശാന്തി നവീന്‍ചന്ദ്ര കായര്‍ത്തായ ഉദ്ഘാടനം ചെയ്തു.
ബ്രഹ്മകലശോത്സവത്തിന്റെ സംഭാവന സ്വീകരിക്കുന്നതിനു സദാസമയം പ്രവര്‍ത്തിക്കുന്ന സംഭാവന കൗണ്ടര്‍ തൃക്കണ്ണാട് ക്ഷേത്ര കീഴ്ശാന്തി ഉപേന്ദ്ര അഗ്ഗിത്തായ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയര്‍മാന്‍ ശ്രീവത്സന്‍ നമ്പ്യാര്‍, ജനറല്‍ കണ്‍വീനര്‍ സി.എച്ച്. നാരായണന്‍, ട്രഷററും ക്ഷേത്ര എക്‌സിക്യൂട്ടീവ് ഓഫീസറുമായ ജഗദീഷ് പ്രസാദ്, വര്‍ക്കിംഗ് ചെയര്‍മാന്‍ എം.പി. കുഞ്ഞിരാമന്‍ മണിയാണി, ക്ഷേത്ര ട്രസ്റ്റി ചെയര്‍മാന്‍ ബാലകൃഷ്ണന്‍ നായര്‍, ട്രസ്റ്റി മെമ്പര്‍മാരായ ശിവരാമന്‍ അരവത്ത്, മന്‍മോഹന്‍ ബേക്കല്‍, സത്യനാഥന്‍ നമ്പ്യാര്‍ മേലത്ത്, സാമ്പത്തിക ചെയര്‍മാന്‍ ബാലകൃഷ്ണന്‍ കെ.വി പങ്കെടുത്തു.