കുറ്റിക്കോല്‍: തെക്കില്‍-ആലട്ടി റോഡിലെ അപാകത പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച ഉദുമ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പള്ളത്തിങ്കാലില്‍ റോഡ് ഉപരോധിച്ചു. ദിലീപ് പള്ളഞ്ചി, പ്രദീപ് കൂട്ടക്കനി, മഹേഷ് ഗോപാല്‍, ചിത്തരഞ്ജന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. പിന്നീട് ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് കുറ്റിക്കോല്‍-പള്ളത്തിങ്കാല്‍ കയറ്റം കുറയ്ക്കുന്നത് തീരുമാനം ആകുംവരെ പണി നിര്‍ത്തിവെയ്ക്കാന്‍ തീരുമാനമായി. മഹേഷ് ഗോപാല്‍ അധ്യക്ഷത വഹിച്ചു. ജനാര്‍ദ്ദനന്‍ പയ്യങ്ങാനം, രാധാകൃഷ്ണന്‍ നമ്പ്യാര്‍, സദാശിവന്‍ ചേരിപ്പാടി സംസാരിച്ചു. ചിത്തരഞ്ജന്‍ സ്വാഗതവും അശ്വിന്‍ ബന്തടുക്ക നന്ദിയും പറഞ്ഞു. രഞ്ജിനി ആര്‍, ധര്‍മാവതി, ബാലകൃഷ്ണന്‍ എടപ്പണി, ചന്ദ്രന്‍ പള്ളത്തിങ്കാല്‍, മധു ചേരിപാടി, ഗോപാലകൃഷ്ണന്‍ പടുപ്പ്, രതീഷ് കുണ്ടംപ്പാറ, നിര്‍മേഷ് പള്ളത്തിങ്കാല്‍, സുരേഷ് കുണ്ടന്‍പ്പാറ സംബന്ധിച്ചു.