മംഗളൂരു: യുവതിക്കള്‍ക്ക് അശ്ലീലസന്ദേശങ്ങള്‍ അയച്ചെന്ന ആരോപണത്തിന് വിധേയനായ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥന്‍ ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ വകുപ്പുതല അന്വേഷണം ഊര്‍ജിതമാക്കി.
മംഗളൂരു വെസ്റ്റ് ട്രാഫിക് സ്റ്റേഷനിലെ എ എസ് ഐ വാമഞ്ചൂരിലെ നവീ(45)നാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. എ. എസ് .ഐ വാഹനപരിശോധനയ്ക്കിടെ യുവതികളുടെ ഫോണ്‍ നമ്പര്‍ വാങ്ങി അതിലേക്ക് അശ്ലീലസന്ദേശങ്ങളും ഫോട്ടോകളും വീഡിയോകളും മറ്റും അയക്കുകയും ചിലരെ ഹോട്ടല്‍ മുറിയിലേക്കും മറ്റും ക്ഷണിക്കുകയും ചെയ്തതായാണ് ആരോപണം.ഇത്തരത്തില്‍ സന്ദേശം ലഭിച്ച ഒരാള്‍ പൊലീസ് സ്റ്റേഷനിലെത്തി എ .എസ് .ഐയെ ചോദ്യംചെയ്യുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
സംഭവം വിവാദമായതോടെ മംഗളൂരുവിലെ പ്രാദേശികമാധ്യമങ്ങളില്‍ വാര്‍ത്തയും വന്നിരുന്നു. തുടര്‍ന്നാണ് പൊലീസുദ്യോഗസ്ഥന്റെ ആത്മഹത്യാശ്രമമുണ്ടായത്.