കുമ്പള: ശാന്തിപ്പള്ളം വളവില്‍ അപകടം തുടര്‍ക്കഥയാവുന്നു. ഇന്ന് രാവിലെ ബദിയടുക്കയില്‍ നിന്ന് കുമ്പള ഭാഗത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസ് ആള്‍ട്ടോ കാറിന് പിറകില്‍ ഇടിച്ചു. കാറിന്റെ പിന്‍ഭാഗം തകര്‍ന്നു. ഭാഗ്യം കൊണ്ടാണ് യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്. ഇന്നലെ വൈകിട്ട് കാറും ഓട്ടോയും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്കേറ്റിരുന്നു. ഓട്ടോ യാത്രക്കാരന്‍ പേരാല്‍ നാട്ടക്കല്ലിലെ സീതിക്കുഞ്ഞി(68), ഡ്രൈവര്‍ മഞ്ചേശ്വരത്തെ രവീന്ദ്രന്‍(35) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഒരു മാസത്തിനിടെ ചെറുതും വലുതുമായ പത്തോളം അപകടങ്ങളാണ് ഇവിടെ ഉണ്ടായതെന്ന് നാട്ടുകാര്‍ പറയുന്നു. അപകടക്കെണിയൊരുക്കി രണ്ട് വളവുകളാണ് ഇവിടെ ഉള്ളത്. എതിര്‍ദിശയില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ പരസ്പരം ശ്രദ്ധയില്‍പ്പെടാത്തത് മൂലമാണ് അപകടങ്ങള്‍ സംഭവിക്കുന്നത്. ഡിവൈഡര്‍ സ്ഥാപിക്കണമെന്ന് വിവിധ സംഘടനകള്‍ അധികൃതരോട് ആവശ്യപ്പെട്ടുവെങ്കിലും നടപടി ഉണ്ടായില്ല.