കാഞ്ഞങ്ങാട്: രോഗിയെ ആസ്പത്രിയിലാക്കി തിരിച്ചുവരികയായിരുന്ന ആംബുലന്‍സ് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ചു. വെള്ളിയാഴ്ച വൈകിട്ട് ആറ് മണിയോടെ ആറങ്ങാടി കള്ള് ഷാപ്പിന് സമീപമാണ് അപകടം. രോഗിയെ ആസ്പത്രിയിലാക്കി മടങ്ങിവരികയായിരുന്ന ആംബുലന്‍സ് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിക്കുകയായിരുന്നു. ആര്‍ക്കും പരിക്കില്ല. ഭാഗ്യം കൊണ്ടാണ് വന്‍ ദുരന്തം ഒഴിവായത്.