കുമ്പള: ഉത്തരമലബാറിന്റെ റെയില്‍വെ സ്വപ്നങ്ങള്‍ എക്കാലവും അവഗണനയുടെ അവസ്ഥയിലാണ് ഉണ്ടായിരുന്നതെന്ന് ബി.ജെ.പി. മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി അഭിപ്രായപ്പെട്ടു. പുതിയ വണ്ടികളും മറ്റു സൗകര്യങ്ങളും വടക്കന്‍ മേഖലയ്ക്ക് ഇല്ലായിരുന്നു. ജില്ലക്ക് ആകമാനം സന്തോഷം പകരുന്ന തീരുമാനമാണ് കുമ്പളയില്‍ റെയില്‍വെ ടെര്‍മിനല്‍ സ്ഥാപിക്കാനുള്ള കേന്ദ്ര തീരുമാനമെന്ന് യോഗം അഭിപ്രായപ്പെട്ടു. ഈ ആവശ്യം നേടിയെടുക്കുന്നതിന് വേണ്ടി ബി.ജെ.പി. മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി റെയില്‍ മന്ത്രിക്കും റെയില്‍വെ ഉദ്യോഗസ്ഥന്മാര്‍ക്കും നിരവധി തവണ നിവേദനം നല്‍കിയിരുന്നതായും നേതാക്കള്‍ പറഞ്ഞു.
മണ്ഡലം അധ്യക്ഷന്‍ സതീഷ് ചന്ദ്രഭണ്ഡാരി അധ്യക്ഷത വഹിച്ചു. മണ്ഡലം വൈസ് പ്രസിഡണ്ട് കെ. വിനോദന്‍, ജില്ലാ കമ്മിറ്റി അംഗം രമേശ് ഭട്ട്, ഒ.ബി.സി. മോര്‍ച്ച ജനറല്‍ സെക്രട്ടറി ശശി കുമ്പള, ജില്ലാ കമ്മിറ്റി അംഗം യാദവ ബഡാജെ, മംഗല്‍പ്പാടി പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ദിനേഷ് ചെറുഗോളി, കുമ്പള പഞ്ചായത്ത് പ്രസിഡണ്ട് ശങ്കര ആള്‍വ, ജനറല്‍ സെക്രട്ടറി സുധാകര കാമത്ത് സംസാരിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറി ആദര്‍ശ് ബി.എം. സ്വാഗതവും മണ്ഡലം സെക്രട്ടറി മണികണ്ഠ റായ് നന്ദിയും പറഞ്ഞു.