കാഞ്ഞങ്ങാട്: സി.ഐ.ടി.യു ജില്ലാ സമ്മേളനം 28, 29 തീയ്യതികളില്‍ കാഞ്ഞങ്ങാട് മേലാങ്കോട് ലയണ്‍സ് ഹാളില്‍ നടക്കും. ജില്ലയിലെ 83 യൂണിയനുകളിലായി സംഘടിത-അസംഘടിത-ആധുനിക-പരാമ്പരാഗത മേഖലകളിലെ 64594 അംഗങ്ങളെ പ്രതിനിധീകരിച്ച് 315 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും.
സി.ഐ.ടി.യു. സംസ്ഥാന ട്രഷറര്‍ പി. നന്ദകുമാര്‍ ഉദ്ഘാടനം ചെയ്യും. ദേശീയ സെക്രട്ടറി കെ.ചന്ദ്രന്‍പിള്ള, സംസ്ഥാന ഭാരവാഹികളായ കെ. പി. സഹദേവന്‍, ജോര്‍ജ്ജ്. കെ. ആന്റണി, ആര്‍. സുന്ദരേശന്‍, പി.പി. പ്രേമ, കൂട്ടായി ബഷീര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
നാളെ രാവിലെ 10ന് പ്രസിഡണ്ട് കെ. ബാലകൃഷ്ണന്‍ പതാക ഉയര്‍ത്തുന്നതോടെ സമ്മേളനം ആരംഭിക്കും. ഉദ്ഘാടനത്തിന് ശേഷം ജനറല്‍ സെക്രട്ടറി ടി.കെ. രാജന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ യു.തമ്പാന്‍ വരവ് ചെലവ് കണക്കും അവതരിപ്പിക്കും. ഉച്ചയ്ക്ക് ശേഷം ആരംഭിക്കുന്ന ചര്‍ച്ച 29ന് തുടരും. 29ന് വൈകുന്നേരം പുതിയ കമ്മിറ്റി തിരഞ്ഞെടുപ്പോടെ സമ്മേളനം സമാപിക്കും.
പത്ര സമ്മേളനത്തില്‍ സംഘാടകസമിതി വര്‍ക്കിംഗ് ചെയര്‍മാന്‍ അഡ്വ. കെ. രാജ് മോഹന്‍, ജനറല്‍ സെക്രട്ടറി ടി.കെ. രാജന്‍, പ്രസിഡണ്ട് കെ. ബാലകൃഷ്ണന്‍, ജനറല്‍ കണ്‍വീനര്‍ കാറ്റാടി കുമാരന്‍, സി.ഐ.ടി.യു ജില്ലാ വൈസ്പ്രസിഡണ്ട് ഡി.വി. അമ്പാടി സംബന്ധിച്ചു.