വിദ്യാനഗര്‍: ചിന്മയ വിദ്യാലയത്തില്‍ ഈ വര്‍ഷത്തെ കലോത്സവത്തിന് തുടക്കമായി. കണ്ണൂര്‍ സര്‍വ്വകലാശാല ക്യാമ്പസ് ഡയറക്ടര്‍ ഡോ.രാജേഷ് ബെജ്ജങ്കള ഉദ്ഘാടനം ചെയ്തു. ആയിഷ ഹുദ സ്വാഗതം പറഞ്ഞു. ചിന്മയ വിദ്യാലയ പ്രിന്‍സിപ്പല്‍ ബി.പുഷ്പരാജ്, വൈസ് പ്രിന്‍സിപ്പല്‍ സംഗീത പ്രഭാകരന്‍, ഹെഡ്മിസ്ട്രസ്മാരായ സിന്ധു ശശീന്ദ്രന്‍, പൂര്‍ണ്ണിമ എസ്.ആര്‍.സംബന്ധിച്ചു. ആയിഷ അഫ്‌ന നന്ദി പറഞ്ഞു.