കാഞ്ഞങ്ങാട്: സി.പി.എം നേതാവ് തായന്നൂര്‍ മാളത്തെ എം. ഗോപാലന്‍ (60) കുഴഞ്ഞു വീണു മരിച്ചു. ഇന്നലെ രാത്രി വീട്ടിലെ കുളിമുറിയില്‍ കുഴഞ്ഞു വീഴുകയായിരുന്നു. സി.പി.എം പനത്തടി ഏരിയ കമ്മിറ്റി അംഗവും കര്‍ഷക തൊഴിലാളി യൂണിയന്‍ ഏരിയ പ്രസിഡണ്ടുമാണ്. വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ച് ഡി.വൈ.എഫ്.ഐ ജില്ലാ ജോയിന്റ് സെക്രട്ടറി, ജില്ലാ വളണ്ടിയര്‍ ക്യാപ്റ്റന്‍ എന്നി നിലകളില്‍ പ്രവര്‍ത്തിച്ചു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് മുന്‍ മെമ്പര്‍, തായന്നൂര്‍ ഗവ. ഹൈസ്‌കൂള്‍ പി.ടി.എ മുന്‍ പ്രസിഡണ്ട എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. ഭാര്യ: പത്മിനി (തായന്നൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ജീവനക്കാരി). മകള്‍: നന്ദിത ഗോപാലന്‍ (വിദ്യാര്‍ത്ഥിനി).