കാസര്‍കോട്: മഞ്ചേശ്വരം മണ്ഡലത്തിലെ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥിയും മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ടുമായ എം.സി. ഖമറുദ്ദീന്‍ പാണക്കാട് തങ്ങള്‍മാരുടെ അനുഗ്രഹം തേടി ഇന്ന് രാവിലെ പാണക്കാട്ടെത്തി. അദ്ദേഹം തിങ്കളാഴ്ച നാമ നിര്‍ദ്ദേശപത്രിക നല്‍കും. റിയാദ് കെ.എം.സി.സി.യാണ് ഖമറുദ്ദീന് കെട്ടിവെക്കാനുള്ള തുക നല്‍കിയത്. ഇന്നലെ കാസര്‍കോട്ടെത്തിയ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ കണ്ട് ഖമറുദ്ദീന്‍ അനുഗ്രഹം തേടിയിരുന്നു. മുസ്ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം മെട്രോ മുഹമ്മദ് ഹാജിയുടെ നോര്‍ത്ത് ചിത്താരിയിലെ വീട്ടില്‍ വെച്ചാണ് ഹൈദരലി തങ്ങളെ കണ്ടത്. കെട്ടിവെക്കാനുള്ള തുക ഹൈദരലി തങ്ങള്‍ ഖമറുദ്ദീനെ ഏല്‍പ്പിച്ചു.
പിന്നീട് ഖമറുദ്ദീന്‍ മണ്ഡലത്തില്‍ പര്യടനത്തിന് ഇറങ്ങി. സംസ്ഥാന വൈസ് പ്രസിഡണ്ട് സി.ടി. അഹ്മദലി അടക്കമുള്ള നേതാക്കള്‍ ഒപ്പമുണ്ടായിരുന്നു.