പാലാ: 54 വര്‍ഷക്കാലം യു.ഡി.എഫ് കൈയ്യടക്കിവെച്ച പാലാ നിയോജകമണ്ഡലം എല്‍.ഡി.എഫ് പിടിച്ചെടുത്തു. 2,943 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി മാണി.സി കാപ്പന്‍ വിജയിച്ചു. ഇതോടെ പാലായില്‍ പുതിയ ചരിത്രമാണ് രജിക്കപ്പെട്ടിരിക്കുന്നത്. മാണി.സി കാപ്പന് 54, 137 വോട്ടുകല്‍ ലഭിച്ചപ്പോള്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ജോസ് ടോമിനും 51,194 വോട്ടും എന്‍.ഡി.എ സ്ഥാനാര്‍ത്ഥി എന്‍.ഹരിക്ക് 18,044 വോട്ടുകള്‍ ലഭിച്ചു. 9 പഞ്ചായത്തുകള്‍ എല്‍.ഡി.എഫിനൊപ്പം നിന്നപ്പോള്‍ നാല് പഞ്ചായത്തുകള്‍ മാത്രമാണ് യു.ഡി.എഫിന് തുണച്ചത്.