കാസര്‍കോട്: മുന്‍ മുഖ്യമന്ത്രിയും മുസ്‌ലിം ലീഗിന്റെ സമുന്നത നേതാവുമായിരുന്ന സി.എച്ച്. മുഹമ്മദ് കോയ സാഹിബിന്റെ ഓര്‍മ്മ ദിനം സേവന ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി കാസര്‍കോട് മുനിസിപ്പല്‍ മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ദേശീയ പാതയിലെ ഡിവൈഡറുകള്‍ ശുചീകരിച്ചു. അണങ്കൂര്‍ നുള്ളിപ്പാടി പുതിയ ബസ്സ്റ്റാന്റ് പ്രദേശങ്ങളില്‍ മുനിസിപ്പല്‍ വൈറ്റ് ഗാര്‍ഡ് അംഗങ്ങളാണ് ശുചീകരണ പ്രവര്‍ത്തനം നടത്തിയത്. ശുചീകരണ പരിപാടി ജില്ലാ പ്രസിഡണ്ട് അഷ്‌റഫ് എടനീര്‍ ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ പ്രസിഡണ്ട് അജ്മല്‍ തളങ്കര, ജനറല്‍ സെക്രട്ടറി അഷ്ഫാഖ് തുരുത്തി, ട്രഷറര്‍ ഫിറോസ് അടക്കത്ത്ബയല്‍, മുസ്‌ലിം ലീഗ് മുനിസിപ്പല്‍ സെക്രട്ടറി ഖാലിദ് പച്ചക്കാട്, വൈറ്റ് ഗാര്‍ഡ് ജില്ലാ ക്യാപ്റ്റന്‍ സി.ബി ലത്തീഫ്, മണ്ഡലം വൈറ്റ് ഗാര്‍ഡ് കോഡിനേറ്റര്‍ ഇഖ്ബാല്‍ ചൂരി മുനിസിപ്പല്‍ കോര്‍ഡിനേറ്റര്‍ ജലീല്‍ തുരുത്തി, മണ്ഡലം വൈറ്റ് ഗാര്‍ഡ് വൈസ് ക്യാപ്റ്റന്‍ ഖലീല്‍ കൊല്ലമ്പാടി, മുന്‍സിപ്പല്‍ യൂത്ത് ലീഗ് ഭാരവാഹികളായ അനസ് കണ്ടത്തില്‍, ബഷീര്‍ കടവത്ത്, മുന്‍സിപ്പല്‍ വൈറ്റ് ഗാര്‍ഡ് ക്യാപ്റ്റന്‍ നവാസ് തുരുത്തി, ഹാരിസ് ബെദിര, നൗഫല്‍ തായല്‍, ഹബീബ് എ.എച്ച്. തുരുത്തി, അബ്ദുല്‍ റഹിമാന്‍ ബെദിര, ഹബീബ് ടി.കെ. തുരുത്തി, നിസാര്‍ കൊല്ലമ്പാടി, സിദ്ധീഖ് ബെദിര, സിദ്ധീഖ് ചക്കര, ഹസ്സൈനാര്‍ തനിയാത്ത്, ആശിഖ് ഖാസിലൈന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.