കാഞ്ഞങ്ങാട്: കൗമാര മാമാങ്കത്തിന് കാഞ്ഞങ്ങാട് ഹൃദ്യമായ വരവേല്‍പ് ഒരുക്കുമെന്നതിന്റെ തെളിവായി 60-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവ സംഘാടക സമിതി രൂപീകരണത്തിന്റെ സ്വാഗത സംഘം രൂപീകരത്തിനെത്തിയത് വമ്പിച്ച ജനപങ്കാളിത്തം. കാഞ്ഞങ്ങാട് ടൗണ്‍ ഹാള്‍ നിറഞ്ഞു കവിഞ്ഞിരുന്നു. രണ്ടു ണിക്കു മുമ്പ് തന്നെ ആയിരത്തിലേറെ പേര്‍ ഹാളില്‍ എത്തിയിരുന്നു. ടൗണ്‍ ഹാളിന്റെ താഴത്തെ നിലയും മുകള്‍ നിലയും നിറഞ്ഞ് നിരവധി പേര്‍ക്ക് ഹാളിന്റെ പുറത്ത് നില്‍ക്കേണ്ടി വന്നു. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ. ജീവന്‍ ബാബു ഉദ്ഘാടനം ചെയ്തു. ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത് ബാബു അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ അഡീ. ഡയറക്ടര്‍ ആര്‍.എസ്. ഷിബു പരിപാടി വിശദീകരിച്ചു അസി. കലക്ടര്‍ അരുണ്‍ ബാബു, ജില്ലാ പൊലീസ് മേധാവി ജയിംസ് ജോസഫ്, എ.ഡി.എം. എന്‍. ദേവീദാസ്, ഡി.വൈ.എസ്.പി. സുധാകരന്‍, ഡോ. അംബികാസുതല്‍ മാങ്ങാട്, വിവിധ അധ്യാപക സംഘടനാ നേതാക്കള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
പെരുമാറ്റച്ചട്ടം ഉള്ളതിനാല്‍ ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും സദസിലിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി. ബഷീര്‍, മുന്‍ മന്ത്രി സി.ടി. അഹമദലി, നഗരസഭാ ചെയര്‍മാന്‍ വി.വി. രമേശന്‍, മുന്‍ എം.എല്‍.എ. കെ. കുഞ്ഞിരാമന്‍, ഹക്കീം കുന്നില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.