കാസര്‍കോട്: ബി.ജെ.പി ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ അക്രമം. ജനല്‍ ഗ്ലാസുകള്‍ തകര്‍ന്നു. ചുമരുകളില്‍ ചില സംഘടനകളുടെ പേരെഴുതി വെച്ചിട്ടുണ്ട്. വിവരമറിഞ്ഞ് കാസര്‍കോട് പൊലീസ് സ്ഥലത്തെത്തി.
താളിപ്പടുപ്പിന് സമീപം കേളുഗുഡ്ഡെ റോഡില്‍ പ്രവര്‍ത്തിക്കുന്ന പുതിയ ഓഫീസിന് നേരെയാണ് അക്രമമുണ്ടായത്.
ഞായറാഴ്ച രാവിലെയാണ് സംഭവം ശ്രദ്ധയില്‍പെട്ടത്. അടുത്തിടെയാണ് ഓഫിസിന്റെ പാലുകാച്ചല്‍ ചടങ്ങ് നടത്തിയത്. ഉദ്ഘാടന പരിപാടികള്‍ നടക്കാനിരിക്കെയാണ് ഓഫിസിന് നേരെ അക്രമമുണ്ടായത്. ഓഫീസിന്റെ ചില ഭാഗങ്ങളിലായി ചില സംഘടനകളുടെ പേരുകളെഴുതിവെച്ചിട്ടുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചു.