കാഞ്ഞങ്ങാട്: പ്രമുഖ സ്വാതന്ത്ര്യസമര സേനാനിയും ഗുരുവായൂര്‍ സത്യാഗ്രഹ സമരത്തിന്റെ മുന്നണി പോരാളിയുമായിരുന്ന ഗാന്ധിയന്‍ കമ്മ്യൂണിസ്റ്റ് കെ. മാധവന്റെ മൂന്നാം ചരമ വാര്‍ഷികം കെ.മാധവന്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ ആചരിച്ചു.
ബല്ല ഈസ്റ്റ് ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടന്ന അനുസ്മരണ സമ്മേളനവും വടക്കേ മലബാറിലെ ദേശീയ പ്രസ്ഥാനവും കെ.മാധവനും എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാറിന്റെ ഉദ്ഘാടനവും അനുസ്മരണ പ്രഭാഷണവും കേന്ദ്രസര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ ഡോ.ജി. ഗോപകുമാര്‍ നിര്‍വ്വഹിച്ചു. ഫൗണ്ടേഷന്‍ വൈസ് ചെയര്‍മാന്‍ അഡ്വ. സി.കെ. ശ്രീധരന്‍ അധ്യക്ഷതവഹിച്ചു.
ജനറല്‍ സെക്രട്ടറി ഡോ. സി. ബാലന്‍ ആമുഖ ഭാഷണം നടത്തി. പ്രിന്‍സിപ്പാള്‍ എം. രാധാകൃഷ്ണന്‍, നഗരസഭ കൗണ്‍സിലര്‍ കെ. ലത, കെ. സാവിത്രി, പി.ടി.എ പ്രസിഡണ്ട് അഡ്വ. കെ. വേണുഗോപാലന്‍, ഫൗണ്ടേഷന്‍ ട്രഷറര്‍ എ.വി. രാമകൃഷ്ണന്‍ സംസാരിച്ചു.