കാസര്‍കോട്: അഭിഭാഷകരുടെ ക്ഷേമത്തിനായി സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ ആവിഷ്‌ക്കരിച്ചു നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ലോയേഴ്‌സ് സംസ്ഥാന വ്യാപകമായി നടത്തുന്ന കാമ്പയിന്റെ ഭാഗമായി കാസര്‍കോട്ട് അഭിഭാഷക സാഹോദര്യ സംഗമം സംഘടിപ്പിച്ചു. വിദ്യാനഗര്‍ കോടതി സമുച്ഛയ പരിസരത്ത് സംഗമം ജില്ലാ പ്രസിഡണ്ട് അഡ്വ. എം.സി കുമാരന്‍ ഉദ്ഘാടനം ചെയ്തു.
ജില്ലാ വൈസ് പ്രസിഡണ്ട് അഡ്വ. എന്‍.പി. രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, രാധാകൃഷ്ണന്‍ പെരുമ്പള പ്രസംഗിച്ചു.
അഡ്വ. എം. രഞ്ജിത്ത്, അഡ്വ. എന്‍.പി. സീമ, അഡ്വ. എസ്.എന്‍. സരിത നേതൃത്വം നല്‍കി. അഭിഭാഷക ക്ഷേമപദ്ധതിയിലേക്ക് 100 കോടി അനുവദിക്കുക, ക്ഷേമനിധി സംഖ്യ 25 ലക്ഷമായി ഉയര്‍ത്തുക, അഭിഭാഷകര്‍ക്ക് പെന്‍ഷന്‍ പദ്ധതി നടപ്പാക്കുക, ജഡ്ജിമാരുടെ നിയമനത്തില്‍ സുതാര്യത ഉറപ്പു വരുത്തുക, ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഐ.എ.എല്‍ ക്യാമ്പയിനില്‍ ഉന്നയിക്കുന്നത്. അഡ്വ.വി.മോഹനന്‍ സ്വാഗതവും അഡ്വ.വി.സുരേഷ് ബാബു നന്ദിയും പറഞ്ഞു.