കുമ്പള: റെയില്‍വെ സ്റ്റേഷന്റെ വികസനവുമായി ബന്ധപ്പെട്ട് മംഗലാപുരം റീജിണല്‍ റെയില്‍വെ അസിസ്റ്റന്റ് എഞ്ചിനീയര്‍ രവി മീത്തലിന്റെ നേതൃത്വത്തിലുള്ള സംഘം കുമ്പള റെയില്‍വെ സ്റ്റേഷന്‍ സന്ദര്‍ശിച്ചു.
റെയില്‍വെ ഡെവലപ്‌മെന്റ് ഫോറം ഭാരവാഹികളായ ഫരീദ സകീര്‍, വി. രവീന്ദ്രന്‍, ലക്ഷ്മണ്‍ പ്രഭു, അഷ്‌റഫ് കര്‍ള, സിദ്ദിഖ് അലി മൊഗ്രാല്‍, നാഗേഷ് കര്‍ള, വി. നാഗേഷ് കുമ്പള, ബി.എന്‍. മുഹമ്മദലി, അബ്ദുല്‍ റഹ്മാന്‍ ഉദയ, അബ്ദുല്ല കോഹിനൂര്‍, അഡ്വ. സകീര്‍ അഹമ്മദ് എന്നിവരും ഒപ്പമുണ്ടായിരുന്നു.
നേരത്തെ കുമ്പള റെയില്‍വെ സ്റ്റേഷന്റെ വികസനവുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഫരീദ സകീര്‍ മംഗലാപുരം റീജിണല്‍ റെയില്‍വെ അസിസ്റ്റന്റ് എഞ്ചിനീയര്‍ക്ക് നിവേദനം നല്‍കിയിരുന്നു.
തുടര്‍ന്ന് കുമ്പള റെയില്‍വെ സ്റ്റേഷന്റെ വികസനത്തിനായി വിവിധ മേഖലയിലെ വ്യക്തികളെ ഉള്‍പ്പെടുത്തി റെയില്‍വെ ഡെവലെപ്‌മെന്റ് ഫോറം എന്ന കൂട്ടായ്മയും രൂപീകരിച്ചിരുന്നു.