ഉദുമ: നെല്‍കൃഷി സംരക്ഷണത്തിന്റെ ഭാഗമായി ഉദുമ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ കുട്ടികള്‍ ഉദയമംഗലത്തെ വിശാലമായ നെല്‍പാടത്ത് കൂട്ടം ചേര്‍ന്ന് ‘പാഠം ഒന്ന് പാടത്തേക്ക്’ എന്ന പ്രതിജ്ഞയെടുത്തു. കേരള കൃഷി വകുപ്പും വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടത്തുന്ന പരിപാടിയാണിത്.
ഉദുമ കൃഷിഭവന്‍ പഞ്ചായത്ത് തലത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഉദുമ ജി.എച്ച്.എസ്.എസിലെ എന്‍.എസ്.എസിന്റെയും ഇക്കോ ക്ലബ്ബിന്റെയും നേതൃത്വത്തില്‍ ‘പാഠം ഒന്ന് പാടത്തേക്ക്’ എന്ന പ്രതിജ്ഞ വാചകം ചൊല്ലികൊടുത്തു. കൃഷി ഓഫീസര്‍ ശീതള്‍ ശിവന്‍കുട്ടി, അസി. കൃഷി ഓഫീസര്‍ കെ. ജയപ്രകാശ്, പാടശേഖര സമിതി സെക്രട്ടറി ഉദയമംഗലം സുകുമാരന്‍, അധ്യാപകരായ എ.വി. രൂപേഷ്, ടി.വി. മനോജ്കുമാര്‍ പ്രസംഗിച്ചു.